അതിമാരക ലഹരി മരുന്നുമായി രണ്ടുപേര്‍ പിടിയില്‍

Update: 2021-01-15 16:11 GMT

മലപ്പുറം: എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കലാമുദ്ദീനും സംഘവും നടത്തിയ റെയ്ഡില്‍ അതിമാരക ലഹരി മരുന്നുമായി രണ്ടുപേര്‍ പിടിയില്‍. ഏറനാട് പൈത്തിനി പറമ്പ് സ്വദേശി സല്‍മാന്‍ ഫാരിസിനെ കെഎല്‍ 10എയു 5009 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നാണ് പിടികൂടിയത്. ഇയാളില്‍നിന്ന് 138 പായ്ക്കറ്റ്(30.12 ഗ്രാം) എംഡിഎംഎ കണ്ടെടുത്തു. ഇയാളുടെ കൂട്ടാളി പെരിന്തല്‍മണ്ണ കൊളപ്പറമ്പ് സ്വദേശി മുഹമ്മദ് നൗഷീനെ കൂട്ടിലങ്ങാടി കൊളപ്പറമ്പില്‍ നിന്ന് 94 പായ്ക്കറ്റ്(33 ഗ്രാം) എംഡിഎംഎയുമായും പിടികൂടി. ഇവരില്‍ നിന്ന് 8 എല്‍എസ് ഡി സ്റ്റാമ്പുകള്‍ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു. പരിശോധനയ്ക്കു ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, പി കെ പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രഭാകരന്‍ പള്ളത്ത്, പി അനീഷ്‌കുമാര്‍, കെ ജിനുരാജ്, എ അലക്‌സ്, സജി പോള്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി സലീന, വി ജിഷ, ഡ്രൈവര്‍ എം സന്തോഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.




Tags:    

Similar News