കൊവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു; 84കാരിയുടെ ശരീരഭാഗങ്ങളില്‍ വൃണം; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരേ വ്യാപക പരാതി

പുറത്തേക്ക് ഇറങ്ങും എന്നു പറഞ്ഞാണ് കൊവിഡ് വാര്‍ഡിലെ ജീവനക്കാര്‍ മുത്തശ്ശി കട്ടിലില്‍ ബന്ധിച്ചത്

Update: 2021-06-18 05:53 GMT

തിരുവനന്തപുരം: 84കാരിയായ കൊവിഡ് രോഗിയെ കട്ടിലില്‍ കെട്ടിയിട്ടതായി ബന്ധുക്കള്‍. കുമാരപുരം സ്വദേശിയായ മുത്തശ്ശിയെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ കെട്ടിയിട്ടത്. പുറത്തേക്ക് ഇറങ്ങും എന്നു പറഞ്ഞാണ് കൊവിഡ് വാര്‍ഡിലെ ജീവനക്കാര്‍ മുത്തശ്ശിയെ കട്ടിലില്‍ കെട്ടിയിട്ടത്.

മതിയായ പരിചരണം ലഭിക്കാതെ മുത്തശ്ശി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോഴേക്കും അവശയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മതിയായ ഭക്ഷണമോ പരിചരണമോ മുത്തശ്ശിക്ക് ലഭിച്ചില്ല. മുത്തശ്ശിയുടെ സ്വകാര്യഭാഗങ്ങളില്‍ വൃണമായതായും ബന്ധുക്കള്‍ പറഞ്ഞു.

മുത്തശ്ശിയോട് കാട്ടിയ ക്രൂരതയെക്കുറിച്ച് മകന്‍ വീഡിയോ ചെയ്തിരുന്നു. മുത്തശ്ശിയെ പരിചരിച്ച ആശുപത്രി ജീവനക്കാരെ എവിടെക്കണ്ടാലും തല്ലുമെന്നായിരുന്നു വിഡിയോ. ഫോട്ടോ ഗ്രാഫറായ മകന്റെ വീഡിയോയിലൂടെയാണ് മുത്തശ്ശിയെ ഉപദ്രവിച്ച വിവരം പുറത്ത് അറിയുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ഉറുമ്പ് അരിച്ച നിലയില്‍ കണ്ടത് ഏറെ വിവാദമായിരുന്നു. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ ഇടപെടലും പെരുമാറ്റവും സംബന്ധിച്ച് നേരത്തെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags:    

Similar News