അച്ഛനോടു വഴക്കിട്ട അമ്മയെ മകന്‍ കല്ലുകൊണ്ടടിച്ചുകൊന്നു

Update: 2019-02-21 08:37 GMT

മംഗ്ലൂരു: അച്ഛനുമായി വഴക്കിട്ട 52കാരിയായ അമ്മയെ മകന്‍ കുത്തിക്കൊന്നു. കര്‍ണാടകയില്‍ ദക്ഷിണ കന്നട ജില്ലയിലെ നാവൂര്‍ ഗ്രാമത്തിലാണു സംഭവം. ഭര്‍ത്താവുമായി വാഗ്വാദത്തിലേര്‍പെട്ട ചെങ്കുവാണ് 32കാരനായ മകന്‍ ഗോപാലിന്റെ ആക്രമണത്തില്‍ മരിച്ചത്. അച്ഛനുമായി വഴക്കിടുന്ന അമ്മയോടു വഴക്കു നിര്‍ത്തണമെന്നു ഗോപാല്‍ പല തവണ ആവശ്യപ്പെടുകയും അമ്മ അനുസരിക്കാതിരുന്നതോടെ മൂര്‍ച്ചയേറിയ കല്ലുകൊണ്ടു കുത്തി വീഴ്ത്തുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെങ്കു ഇന്നലെയാണു മരിച്ചത്. 

Tags: