സ്വപ്‌ന സുരേഷിനെ അറിയാമെന്നും സൗഹൃദമുണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Update: 2021-04-10 10:31 GMT

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാമെന്നും പരിചയവും സൗഹൃദമുണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പണം അടങ്ങിയ ബാഗ് കൈമാറുകയോ സാമ്പത്തിക ഇടപാട് നടത്തുകയോ ചെയ്തിട്ടില്ല. സഭയുടെ മുദ്രയുള്ള ബാഗ് പലര്‍ക്കും സമ്മാനമായി നല്‍കിട്ടുണ്ടെന്നും സ്പീക്കര്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കസ്‌ററംസിനോട് പറഞ്ഞിട്ടുണ്ട്. അവസാന രണ്ട് തവണ ഹാജരാകാന്‍ കഴിയാതിരുന്നത് അസുഖം മൂലമാണെന്ന് കസ്റ്റംസിനെ അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

Tags: