തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ വീട് കയറി അക്രമം; രണ്ടുവയസ്സുള്ള കുഞ്ഞിനും യുവാവിനും പരിക്ക്

ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്

Update: 2022-03-07 07:33 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം. വീട് കയറിയാണ് ബാലരാമപുരത്ത് കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അന്‍സിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയുമാണ് ആക്രമിച്ചത്. നിസാമിന് തലയ്ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. നിസാമും ഭാര്യയും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. കഞ്ചാവ് മാഫിയക്കെതിരേ പോലിസില്‍ പരാതി നല്‍കിയതിനാണ് ആക്രമണം.

Tags:    

Similar News