തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

പാച്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പിടിയിലായത്

Update: 2021-12-28 10:42 GMT

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പാച്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പോലിസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി കണിയാപുരം പാച്ചിറയിലാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മദ്യപിച്ചെത്തിയ സംഘം റോഡില്‍ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. പാച്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പോലിസിനെ അറിയിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്.

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. വാതില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുണ്‍, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ മഗലപുരം പോലിസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് സമാനമായ രീതിയില്‍ ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് സംഘടിത വര്‍ധിച്ച് വരുന്നത് തടയാന്‍ പുതിയ സംഘത്തെ രൂപീകരിക്കാനൊരുങ്ങുകയാണ് പോലിസ്. ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കാനാണ് നീക്കം. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്റെ ചുമതല.


Tags:    

Similar News