യുപിയില്‍ നാലുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 14കാരന്‍ പിടിയില്‍

Update: 2021-07-11 11:52 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ നാലുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 14കാരന്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാലു വയസ്സുകാരന്‍ കരയുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. 100 മീറ്റര്‍ ചുറ്റളവിലാണ് കുഞ്ഞിന്റെയും പ്രതിയുടെയും വീട്. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Four year boy assaulted by 14 year old boy in UP

Tags:    

Similar News