ഡോ.വിജയലക്ഷ്മിയെ തടഞ്ഞുവച്ച സംഭവം: കേസ് പിന്‍വലിക്കാനുള്ള എഎ റഹീമിന്റെ ഹരജി കോടതി തള്ളി

Update: 2021-04-22 11:24 GMT

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനെതിരെ കേരള യൂനിവേഴ്‌സിറ്റിയില്‍ നടന്ന സമരക്കേസ് പിന്‍വലിക്കണമെന്ന ഹരജി കോടതി തള്ളി. കേരള സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസസ് മേധാവി ഡോ. വിജയ ലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഹരജി കോടതി തള്ളിയത്. കേസില്‍ ഡോ. വിജയലഷ്മിയാണ് പരാതിക്കാരി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളി ഉത്തരവിട്ടത്. 2017 മാര്‍ച്ച 30ന് ഡോ. വിജയലഷ്മിയെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ നേതൃത്വത്തില്‍ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു എന്നാണ് കേസ്. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിന്‍വലിക്കുന്നത് നീതിയുടെ നിഷേധമാകുമെന്ന് നിരീക്ഷിച്ച കോടതി, പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാനായി നോട്ടീസ് അയച്ചിരുന്നു. കേസില്‍ എംഎ റഹീം ഉള്‍പ്പെടെ പതിനൊന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളാണ്.

Tags: