ഗോവ ബീച്ചില്‍ യുവതിയെ അപമാനിച്ച ജവാന്‍ അറസ്റ്റില്‍

Update: 2019-02-13 11:26 GMT

പനാജി: ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ ഭര്‍ത്താവും മക്കളുമൊത്തു കുളിക്കുകയായിരുന്ന യുവതിയെ അപമാനിച്ച സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ റിക്രൂട്ട് ട്രെയിനിങ് സെന്ററിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിളും രാജസ്ഥാന്‍ സ്വദേശിയുമായ രാജ്‌വീര്‍ പ്രഭുദയാല്‍ സിങ് (43) ആണ് അറസ്റ്റിലായത്. കുളിക്കുന്നതിനിടെ അടുത്തെത്തിയ രാജ്‌വീര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നു യുവതി പറഞ്ഞു. 

Tags:    

Similar News