ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ അഞ്ചാം ക്ലാസുകാരിയുടെ മാല കവര്‍ന്ന കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവ്

Update: 2021-10-30 10:54 GMT

തിരുവനന്തപുരം: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മാല മോഷ്ടിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. അവനവഞ്ചേരി തേമ്പ്രവിള വീട്ടില്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 393ാം വകുപ്പ് പ്രകാരമാണ് ശിക്ഷ.

തിരുവനന്തപുരത്തെ സ്ത്രീക്കള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.

സംഭവത്തില്‍ ആറ്റിങ്ങല്‍ പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 2007ല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags: