മണ്ണ് മാഫിയയില്‍ നിന്ന് കൈക്കൂലി; തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി നായര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2022-03-24 11:24 GMT

തിരുവനന്തപുരം: തിരുവല്ലം, കമലേശ്വരം ഭാഗങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണ് നീക്കുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി കണ്ടത്തിയ തിരുവല്ലം എസ്എച്ച്ഓ സുരേഷ് വി നായരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. കൈക്കൂലി ലഭിക്കാത്ത ഉടമകളുടെ വാഹനങ്ങള്‍ ആഴ്ചകളോളം നിയമനടപടി സ്വീകരിക്കാതെ സ്റ്റേഷനില്‍ പിടിച്ചിടും. എസ്എച്്ഒ ആവശ്യപ്പെടുന്ന തുക ലഭിച്ചാല്‍ ചെറിയ തുക ഫൈന്‍ അടപ്പിച്ച് വാഹനം വിട്ടുനല്‍കും. പൊതുജനങ്ങളോട് മോശം ഭാഷയിലാണ് സുരേഷ് പെരുമാറുന്നതെന്നും പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് വി നായരെ സസ്‌പെന്റു ചെയ്ത് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. 

Tags: