മദ്യലഹരിയില്‍ രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു

ആംബുലന്‍സിന് വേഗത കുറവായിരുന്നതാല്‍ വലിയ അപകടമുണ്ടായില്ല. നേരിയ പരിക്കോടെ ആംബുലന്‍സ് ഡ്രൈവര്‍ രക്ഷപ്പെട്ടു

Update: 2021-08-23 06:34 GMT

തിരുവനന്തപുരം: മദ്യലഹരിയില്‍ രോഗി ഡ്രൈവറുടെ കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ന് മലയിന്‍കീഴ് ചീനിവിള റോഡിലാണ് സംഭവം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അമലിന് പരിക്കേറ്റു.

ആക്‌സിഡന്റില്‍ കാലിന് പരിക്കേറ്റ കുഴിവിള സ്വദേശി കണ്ണനാണ് ഡ്രൈവറെ ആക്രമിച്ചത്.

കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിയ കണ്ണന്‍ പരിശോധനയെ എതിര്‍ത്ത്് അക്രമം കാട്ടിയതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ ഉപേക്ഷിച്ച് പോയി. ഇതിന് ശേഷം ആംബുലന്‍സി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവര്‍ അമലിന്റെ കഴുത്തിന് പിടിച്ച് തിരിച്ചത്. നിയന്ത്രണം വിട്ട ആംബുലന്‍സ് കുഴിയിലേക്ക് മറിയുകയായിരുന്നു. ആംബുലന്‍സിന് വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അമലിനെ രക്ഷപ്പെടുത്തി. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് കണ്ണന്‍ ഓടി രക്ഷപ്പെട്ടു. മാറനല്ലൂര്‍ പോലിസ് സ്ഥലത്തെത്തി കണ്ണനെ തിരയുന്നു. ഡ്രൈവര്‍ അമല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മാറനല്ലൂര്‍ പോലിസ് കേസെടുത്തു.

Tags:    

Similar News