വയനാട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇതുവരെ 166297 പേര്‍ രോഗമുക്തരായി. നിലവില്‍ 480 പേര്‍ ചികിൽസയിലുണ്ട്.

Update: 2022-03-10 12:19 GMT

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 101 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167763 ആയി.

ജില്ലയിൽ ഇതുവരെ 166297 പേര്‍ രോഗമുക്തരായി. നിലവില്‍ 480 പേര്‍ ചികിൽസയിലുണ്ട്. ഇവരില്‍ 449 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 936 കൊവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 61 പേര്‍ ഉള്‍പ്പെടെ ആകെ 480 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 285 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.