നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Update: 2021-03-19 11:06 GMT

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ മധു(55), ജ്യോതി ചിത്ത്(58)എന്നിവരാണ് മരിച്ചത്. പുളിമൂട്ടില്‍ കടവില്‍ നിന്ന് കരിന്ത്യകടവിലേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കൈവരിയിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. രാവിലെ മരണവീട്ടിലേക്ക പോയവരാണ് അപകടത്തില്‍ പെട്ടത്.

Tags: