ഈ ക്ഷേത്രത്തില്‍ ചിക്കന്‍ ബിരിയാണിയാണ് പ്രസാദം(വീഡിയോ കാണാം)

വടക്കാംപെട്ടിയിലെ മുനിയാണ്ടി ക്ഷേത്രത്തിലാണ് ഈ കൗതുകം. വര്‍ഷം തോറും നടക്കുന്ന മൂന്ന് ദിവസത്തെ ഉല്‍സവത്തിന്റെ പേര് തന്നെ മുനിയാണ്ടി ക്ഷേത്രം ബിരിയാണി ഉല്‍സവമെന്നാണ്.

Update: 2019-01-28 03:17 GMT

മധുര: പൊതുവേ മല്‍സ്യ, മാംസാദികള്‍ക്ക് വിലക്കുള്ള സ്ഥലങ്ങളാണ് ക്ഷേത്രങ്ങള്‍. മിക്ക ക്ഷേത്രങ്ങളിലും പ്രസാദമായി നല്‍കാറുള്ളത് പായസമോ മറ്റ് മധുര വിഭവങ്ങളോ ഒക്കെയാണ്. എന്നാല്‍, തമിഴ്‌നാട്ടിലെ മധുര ജില്ലയിലുള്ള ഈ ക്ഷേത്രം തികച്ചും വെറൈറ്റിയാണ്. സാക്ഷാല്‍ ചിക്കന്‍ ബിരിയാണിയാണ് ഇവിടെ പ്രസാദം.

വടക്കാംപെട്ടിയിലെ മുനിയാണ്ടി ക്ഷേത്രത്തിലാണ് ഈ കൗതുകം. വര്‍ഷം തോറും നടക്കുന്ന മൂന്ന് ദിവസത്തെ ഉല്‍സവത്തിന്റെ പേര് തന്നെ മുനിയാണ്ടി ക്ഷേത്രം ബിരിയാണി ഉല്‍സവമെന്നാണ്. ചിക്കന് പുറമേ മട്ടന്‍ ബിരിയാണിയും ഇവിടെ വിളമ്പുന്നു. ഭക്തര്‍ കാണിക്കയായി നല്‍കുന്ന 1000 കിലോ അരി, 250 ആടുകള്‍, 300 കോഴി എന്നിവ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത. കഴിഞ്ഞ 84 വര്‍ഷമായി തുടരുന്ന ആചാരമാണ് ഈ ക്ഷേത്രത്തിലേത്.  

Full View

Tags: