കിണാശേരി സ്‌കൂളില്‍ പുതിയ റൂഫ് ടോപ്

Update: 2022-02-28 18:23 GMT

തൃശൂര്‍: കിണാശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച റൂഫ് ടോപ്പിന്റെ ഉദ്ഘാടനം തുറമുഖവകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. 2020 21 വര്‍ഷത്തെ ഡോ.എം.കെ.മുനീര്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റൂഫ് ടോപ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ജില്ലാ സബ്ജൂനിയര്‍ ടൂര്‍ണമെന്റ് വിജയികളായ സ്‌കൂള്‍ ഹോക്കി ടീമിനും, കോച്ച് ഫിറോസിനും, ടെന്നീസ് ടൂര്‍ണമെന്റ് വിജയി ഫാബില്‍ ഹുസൈനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ സാഹിദ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സിജിത് ഖാന്‍ സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എം.ജയപ്രസാദ് നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഈസാ അഹമ്മദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ഹോക്കി കോച്ച് ഫിറോസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.