ക്ഷീര കര്‍ഷക സംഗമം നടത്തി

Update: 2022-02-28 17:57 GMT

തൃശൂര്‍: ക്ഷീര വികസന വകുപ്പ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി. എടക്കുളം ക്ഷീര സംഘത്തില്‍ നടന്ന സംഗമത്തില്‍ സെമിനാര്‍ ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടന്നു. ക്ഷീര കര്‍ഷക സംഗമം അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍, ക്ഷീര വികസന ഓഫീസര്‍ സെറിന്‍ പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.