വനനശീകരണം: ശ്രീലങ്കയില്‍ ഈര്‍ച്ചവാളും മരമില്ലും നിരോധിക്കും

Update: 2019-06-08 11:31 GMT

കൊളംബോ: വനസംരക്ഷണത്തിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ മരമില്ലുകള്‍ അടച്ചുപൂട്ടുമെന്നും ഇറക്കുമതിചെയ്യുന്ന ഈര്‍ച്ചവാളുകളും നിരോധിക്കുമെന്ന് ശ്രീലങ്ക. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ കാടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് വനംകൈയേറ്റം കൂടുതലായ സാഹചര്യത്തിലാണ് നടപടിയെന്നും സിരിസേന പറഞ്ഞു.ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ഇറക്കുമതി ചെയ്യുന്ന ഈര്‍ച്ചവാളുകള്‍ നിരോധനം പ്രബല്യത്തില്‍ വരും. നേരത്തെ ഈര്‍ച്ചവാളുകള്‍ ഉപയോഗിക്കുന്നവര്‍ പോലിസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയുടെ നിലവിലെ പരിസ്ഥിതി മന്ത്രി കൂടിയാണ് സിരിസേന. അതേസമയം, രാജ്യത്തെ മരമില്ല് തൊഴിലാളികളും മരംവെട്ടുകാരും അഞ്ചുവര്‍ഷത്തിനുള്ളില്‍ മറ്റു തൊഴിലുകള്‍ തേടേണ്ട അവസ്ഥയാണ്. 32ശതമാനത്തിലധികമുള്ള വനവിസ്തൃതി വനനശീകരണം കൂടിയതിനെത്തുടര്‍ന്ന് 28ശതമാനത്തിലെത്തിയിട്ടുണ്ട്.


Tags:    

Similar News