നിലമ്പൂര്‍ പക്ഷികളുടെ താവളം; കണ്ടെത്തിയത് 190 ഇനം പക്ഷികള്‍

ചാലിയാറിന്റെ തീരത്തെ വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ് നിലമ്പൂര്‍ വനങ്ങള്‍. ഇത്തവണത്തെ കണക്കെടുപ്പില്‍ 190 ല്‍ പരം പക്ഷി ഇനങ്ങളാണ് ഇവിടെ കണ്ടെത്തിയത്.

Update: 2019-03-13 14:59 GMT

പശ്ചിമഘട്ട മലനിരകളിലെ വൈവിധ്യങ്ങളുടെ കലവറയാണ് നിലമ്പൂര്‍ കാടുകള്‍. ചാലിയാറിന്റെ തീരത്തെ വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ് നിലമ്പൂര്‍ വനങ്ങള്‍.


നിത്യഹരിതവനവും അര്‍ദ്ധഹരിതവനവും ഇലപൊഴിയും കാടുകളും പുല്‍മേടുകളും കിഴക്കാംതൂക്കായ കുന്നുകളും നിലമ്പൂരിനെ ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമാക്കുന്നു. ഇത്തവണത്തെ കണക്കെടുപ്പില്‍ 190 ല്‍ പരം പക്ഷി ഇനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി സുരക്ഷ ശക്തമാക്കിയതിനാല്‍ ഇത്തവണ സര്‍വ്വേയില്‍ ക്യാംപുകള്‍ കുറവായിരുന്നു. എന്നിട്ടും പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

കേരളത്തില്‍ അപൂര്‍വമായ വയല്‍ നായ്ക്കന്‍, ഇവിടെ കാണപ്പെടുന്ന എല്ലായിനം മരംകൊത്തികള്‍, പച്ചച്ചുണ്ടന്‍, നീലത്തത്ത, പൂന്തത്ത, തത്തച്ചിന്നന്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, വിവിധയിനം ബുള്‍ബുളുകള്‍, കാട്ടുമൈനയും ഹില്‍മൈനയും, രാച്ചുക്കുകള്‍, വാനമ്പാടികള്‍, ഇരപിടിയന്‍ പരുന്ത്, പ്രാപ്പിടിയന്‍ വര്‍ഗക്കാര്‍, റോസി, ചാരത്തലയന്‍ സ്റ്റാര്‍ലിങ്ങുകള്‍, വാലാട്ടിക്കിളികള്‍ തുടങ്ങി വര്‍ണങ്ങള്‍ ചിറക് വിടര്‍ത്തിയ കാഴ്ച്ചയാണ് നിലമ്പുര്‍ ഒരുക്കിവച്ചത്.

കൂടുതലും തേക്ക് തോട്ടത്തിലൂടെ ആയിരുന്നു പക്ഷികളെ തേടിയുള്ള യാത്ര. നിത്യഹരിതമരോട്ടിക്കാടുകളിലും പുല്‍മേടുകളിലും ക്യാംപ് അംഗങ്ങള്‍ സര്‍വ്വേ നടത്തി.

Tags:    

Similar News