സുനില്‍ അറോറയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുനില്‍ അറോറ ഡിസംബര്‍ രണ്ടിനു ചുമതലയേല്‍ക്കും.

Update: 2018-11-27 05:18 GMT

ന്യൂഡല്‍ഹി: സ്ഥാനമൊഴിയുന്ന ഒ പി റാവത്തിനു പകരമായി സുനില്‍ അറോറയെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുനില്‍ അറോറ ഡിസംബര്‍ രണ്ടിനു ചുമതലയേല്‍ക്കും. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും നടക്കുക. രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സുനില്‍ അറോറ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്തംബറില്‍ അറോറ കമ്മീഷനിലെത്തിയത്. രാജസ്ഥാന്‍ കേഡറില്‍നിന്നുള്ള 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണ കമ്മീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച സുനില്‍ അറോറ ഇന്ത്യന്‍ എയര്‍ലൈന്‍സ് സിഎംഡിയായും പ്രവര്‍ത്തിച്ചിരുന്നു. 

Tags:    

Similar News