സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Update: 2018-09-08 09:06 GMT


ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി. കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചത്.

സംസ്ഥാനത്ത് 750 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും എം എം മണി പറഞ്ഞു.

Similar News