തിരുവനന്തപുരത്ത് കനത്ത പോളിങ്

ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ഡോ കെ വാസുകി.

Update: 2019-04-23 10:58 GMT

തിരുവനന്തപുരം: ലോക്‌സഭാ തfരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത പോളിങ്. മൂന്നു മണി വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ 53.5 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 53.97 ശതമാനവും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 53.16 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വൈകിട്ട് ആറിനാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. അതേസമയം, ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ഡോ കെ വാസുകി. വൈകിട്ട് ആറു മണിക്കു മുമ്പ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ നല്‍കുന്ന അവസാന വോട്ടറുടേയും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വോട്ടെടുപ്പ് അവസാനിപ്പിക്കൂ എന്നും കലക്ടര്‍ അറിയിച്ചു.