തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ബദലിന്റെ പ്രസക്തി വര്‍ധിക്കും: എം കെ ഫൈസി

കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലെന്നും യഥാര്‍ത്ഥ ബദല്‍ രാജ്യത്ത് ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യം മറച്ചുവച്ചു തിരഞ്ഞെടുപ്പില്‍ മാത്രം ഉയര്‍ത്തുന്ന മോദി വിരുദ്ധത കാപട്യമാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ഫാഷിസ്റ്റ് സ്വാധീനം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-05-04 14:43 GMT

കൊച്ചി: മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ യഥാര്‍ത്ഥ ബദലിന്റെ പ്രസക്തി വര്‍ധിക്കുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. കൊച്ചി സെനറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുപ്പ് അവലോകനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ചെറുകക്ഷികള്‍ നിര്‍ണായകമാവുന്ന ഫലമായിരിക്കും ഉണ്ടാവുക. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ അല്ലെന്നും യഥാര്‍ത്ഥ ബദല്‍ രാജ്യത്ത് ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യം മറച്ചുവച്ചു തിരഞ്ഞെടുപ്പില്‍ മാത്രം ഉയര്‍ത്തുന്ന മോദി വിരുദ്ധത കാപട്യമാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും ഫാഷിസ്റ്റ് സ്വാധീനം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ദഹ്‌ലാന്‍ ബാഖവി, ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. ശക്തമായ എല്‍ഡിഎഫ്-യുഡിഎഫ് പ്രചാരണങ്ങള്‍ക്കിടയിലും എസ്ഡിപിഐക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് സംസ്ഥാന കമ്മിറ്റി നന്ദി രേഖപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, കെ കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍, ഇ എസ് ഖ്വാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, കെ പി സുഫീറ, ഡോ. സി എച്ച് അശ്‌റഫ്, അഡ്വ. എ എ റഹീം സംസാരിച്ചു.

Tags:    

Similar News