വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറയുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല

Update: 2019-04-23 11:02 GMT

തിരുവനന്തപുരം: വോട്ടിങ് മെഷീനെ കുറിച്ചു പരാതി പറയുന്നവര്‍ക്കെതിരേ ഗുരുതര വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്ന കമ്മിഷന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരാതിക്കാര്‍ തന്നെ പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു പകരം പരാതിക്കാരനെ ക്രൂശിക്കുന്ന നടപടിയാണു കമ്മിഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ നടപടികള്‍ പാടുള്ളുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.