റോഡ് വികസനത്തിന് പെട്ടിക്കട ഏറ്റെടുത്തു; പകരം സ്ഥലം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2020-05-04 16:41 GMT

കണ്ണൂര്‍: റോഡ് വികസനത്തിനു വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വികലാംഗനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്കു പകരമായി കണ്ണൂര്‍ നഗരസഭയുടെ സമീപപ്രദേശത്ത് തന്നെ പെട്ടിക്കട നടത്താന്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ ജുഡീഷ്യന്‍ അംഗം പി മോഹനദാസ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ചെറുകുന്ന് സ്വദേശി കെ വി അനന്തന്‍ നല്‍കിയ പരാതിയിലാണ് നടപടി. അനന്തന് ഭൂമി അനുവദിക്കണമെന്നാണ് ആവശ്യം. 1981ലെ വികലാംഗ വര്‍ഷത്തിലാണ് അനന്തന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ നഗരസഭാ ഓഫിസിന് സമീപം പെട്ടിക്കട അനുവദിച്ചത്. കണ്ണൂര്‍ വില്ലേജില്‍ റവന്യൂ ഭൂമി നിലവിലില്ലാത്തതിനാല്‍ സ്ഥലം നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.


Tags:    

Similar News