വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം: മാവോവാദി ലഘുലേഖ

Update: 2019-04-06 15:18 GMT

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോവാദി ലഘുലേഖ. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ശനിയാഴ്ച കല്‍പ്പറ്റ പ്രസ് ക്ലബില്‍ തപാല്‍ മാര്‍ഗമാണ് ലഘുലേഖയും കുറിപ്പും ലഭിച്ചത്. സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമാണ് ആഹ്വാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന മണ്ഡലമായതിനാല്‍ അതീവഗൗരവത്തോടെയാണ് പോലിസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.