മല്‍സരിക്കാനില്ലെന്ന് മായാവതി

Update: 2019-03-20 10:07 GMT

ലഖനോ: ബിഎസ്പി-സമാജ്‌വാദി പാര്‍ട്ടി സഖ്യം രൂപീകരിച്ചെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. അതേസമയം ബിഎസ്പി-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന്റെ വിജയത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്നു അവര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഭാവിയില്‍ മല്‍സരിക്കണമെന്ന് തോന്നിയാല്‍ സീറ്റ് കണ്ടെത്താന്‍ കഴിയുമെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിഎസ്പിക്ക് ഒരുസീറ്റും ലഭിച്ചിരുന്നില്ല. 20 ശതമാനം വോട്ട് മാത്രമാണ് പാര്&്വംഷ;ട്ടിക്ക് നേടാനായത്. മിക്ക സീറ്റുകളിലും മൂന്നാം സ്ഥാനത്തായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ സ്ഥാനം. 

Tags:    

Similar News