അമിത് ഷാ കൊലയാളി; രാഹുലിന് ക്ലീന്‍ ചിറ്റ്

Update: 2019-05-02 14:31 GMT

ന്യൂഡല്‍ഹി: അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ ക്ലീന്‍ ചീറ്റ് നല്‍കിയത്. മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. സൊഹ്‌റാബുദ്ധീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അമിത് ഷാ രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെയാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ചത്.

Similar News