മുല്ലപ്പള്ളി രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍

ജനറല്‍ കണ്‍വീനറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു

Update: 2019-04-03 12:09 GMT

കോഴിക്കോട്: വയനാട്ടില്‍ നിന്നു മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ജനറല്‍ കണ്‍വീനറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ഉന്നതതല നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുത്തു. വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണനെ വൈസ് ചെയര്‍മാനായും ടി സിദ്ദിഖ് വി വി പ്രകാശ് എന്നിവരെ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തു. നാമനിര്‍ദേശ പത്രിക നല്‍കാനായി രാഹുല്‍ ഗാന്ധി ഇന്ന് രാത്രിയോടെ കോഴിക്കോട്ടെത്തും. ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്ന രാഹുല്‍ രാവിലെ കോഴിക്കോട് നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വയനാട്ടിലേക്കു പോവും. രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെത്തും. ഇരുവരും ചേര്‍ന്നുള്ള റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രിക സമര്‍പ്പിക്കുക. പത്രിക നല്‍കിയ ശേഷം തിരിച്ചുപോവുന്ന രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.




Tags:    

Similar News