മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ ഭോപാലില്‍ ബിജെപി സ്ഥാനാര്‍ഥി

Update: 2019-04-17 10:40 GMT

ഭോപ്പാല്‍: മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാ സിങ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിനെതിരേ മല്‍സരിക്കുമെന്നും താക്കൂര്‍ അറയിച്ചു. ഭോപാലില്‍ വിജയിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും പ്രജ്ഞാ സിങ് പറഞ്ഞു. മധ്യപ്രദേശിലെ ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. 2008ലാണ് മാലേഗാവ് സ്‌ഫോടനം നടന്നത്. ആറുപേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ മലേഗാവ് സ്‌ഫോടനത്തെ വിശേഷിപ്പിച്ചത്.

Similar News