പ്രജ്ഞാ സിങ്ങിന് കരിങ്കൊടി; എന്‍സിപി പ്രവര്‍ത്തകന് മര്‍ദനം (VIDEO)

Update: 2019-04-23 11:27 GMT

ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെ കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഭോപ്പാലിലെ എസ്ഡി ഓഫിസിന് സമീപമാണ് സംഭവം. എന്‍സിപി പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. പ്രജ്ഞാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍സിപി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചത്. ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെയാണ് പ്രജ്ഞാസിങ് മല്‍സരിക്കുന്നത്.