മോദിയുടെയും സ്റ്റാലിന്റെയും പ്രസംഗം; കമല്‍ ഹാസന്‍ ടിവി എറിഞ്ഞുപൊളിക്കുന്ന വീഡിയോ വൈറല്‍

Update: 2019-04-13 10:26 GMT

ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്‍ പുറത്തിറക്കിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താല്‍പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഡിഎംകെയുടെ എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്‍മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ഹാസന്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു. വോട്ട് ബോധപൂര്‍വ്വം വിനയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും തുടര്‍ന്ന് കമല്‍ വീഡിയോയില്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല.

Full View

Similar News