തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നു: ചന്ദ്രബാബു നായിഡു

Update: 2019-04-13 10:49 GMT

അമരാവതി: ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിലെത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. 175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രാപ്രദേശില്‍ 40 ശതമാനവും ഇലക്‌ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ടന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഔദ്യോഗിക കണക്കനുസസരിച്ച് 4,583 വോട്ടെടുപ്പിനിടെ യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ടന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തിരഞ്ഞടുപ്പ് കമ്മീഷന്‍ മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നായിഡു പറഞ്ഞു. ആന്ധ്രയില്‍ റിപോളിങ് അനിവാര്യമാണന്നും ചന്ദ്രബാബു നായ്ഡു തിരഞ്ഞെടുപ്പ് കമ്മീഷണനോട് ആവശ്യപ്പെട്ടു.



Similar News