ബൂത്തുകള്‍ തിരിഞ്ഞുനോക്കാതെ വോട്ടര്‍മാര്‍; ആറുമണിക്കൂറില്‍ ജമ്മുകശ്മീരില്‍ 4.72ശതമാനം

Update: 2019-04-23 08:24 GMT

ശ്രീനഗര്‍: കശ്മീരി സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനവും ആക്രമണ സാധ്യതയും നിലനില്‍ക്കുന്ന അനന്ത്‌നാഗ് മണ്ഡലത്തില്‍ ആറുമണിക്കൂര്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനം 1.50. മണ്ഡലത്തിലെ തന്നെ മറ്റു പോളിങ് ബൂത്തുകളിലും താരതമ്യേന കുറവ് പോളിങ് നിലയാണ്. 9.60 പോളിങ് ദൂരുവിലും 9.50 ശതമാനം പോളിങ് കൊരേരംഗിലും 7.70 ശതമാനം ഷാങ്ഗസിലും നടന്നു. ഇതോടെ ജമ്മുകശ്മീരില്‍ 4.72 ശതമാനമാണ് പോളിങ്.

വോട്ടെടുപ്പ് പ്രമാണിച്ച് ശക്തമായ സുരക്ഷാസന്നാഹമാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബാ മുഫ്തിയുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ നിന്നു ജനവിധിതേടുന്നത്. പിഡിപിയുടെ കോട്ടയായി അറിയപ്പെടുന്ന അനന്ത്‌നാഗില്‍ നിന്ന് 65,000 വോട്ടുകള്‍ക്കാണ് 2014ല്‍ മഹ്ബൂബ തിരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ പിതാവ് മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെത്തുടര്‍ന്ന് മഹ്ബൂബ എംപി സ്ഥാനം രാജിവച്ചതോടെ മണ്ഡലത്തില്‍ സുരക്ഷാകാരണങ്ങളാല്‍ ഇതുവരെ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മണ്ഡലത്തില്‍ ആകെ 13,97,272 വോട്ടര്‍മാരാണുള്ളത്.

അനന്ത്‌നാഗ് മണ്ഡലത്തില്‍ പോളിങ് സമയം തുടങ്ങി മൂന്നുമണിക്കൂര്‍ പിന്നിട്ടിട്ടും ഒരു വോട്ട് പോലും രേഖപ്പെടുത്തിയിരുന്നില്ല. 10 മണിയോടെയാണ് മണ്ഡലത്തില്‍ രണ്ടുശതമാനം പോളിങ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം പോളിങ് നടക്കുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോളിങ്

ഒരുമണിയോടെ 31 ശതമാനമായിട്ടുണ്ട്. അസം 43.37, ബിഹാര്‍26.52, ഗോവ 29.14, ഗുജറാത്ത് 25.88, കര്‍ണാടക 23.79, മഹാരാഷ്ട്ര 18.45, ഒഡീഷ 20.12, ത്രിപുര 29.54, ഉത്തര്‍ പ്രദേശ് 23.98, പശ്ചിമ ബംഗാള്‍ 37.84, ചത്തീസ്ഗഡ് 30.85, ദാദ്ര നഗര്‍ഹവേലി 21.62, ദാമന്‍ ദിയു 23.93 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

Similar News