നാലാംഘട്ടം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; 12.79 കോടി വോട്ടന്‍മാര്‍ ബൂത്തുകളിലേക്ക്

Update: 2019-04-28 19:25 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട തിരഞ്ഞെടുപ്പായിരിക്കും നാളെ (തിങ്കള്‍) നടക്കുക. മധ്യപ്രദേശിലെയും രാജസ്ഥാനിലും ആദ്യ ഘട്ടമായിരിക്കും നാളെ(തിങ്കള്‍). 12.79 കോടി വോട്ടന്‍മാരാണ് നാളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലെത്തുന്നത്.

സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് നാളെ ജനവിധി തേടുന്ന പ്രമുഖര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട് തിരഞ്ഞെടുപ്പ് നേരിടുന്ന ജോദ്പൂര്‍, സിപിഐയുടെ കനയ്യകുമാര്‍ മല്‍സരിക്കുന്ന ബെഗുസരായ് മണ്ഡലങ്ങള്‍ രാജ്യം ഉറ്റു നോക്കുന്നതാണ്. ബിജെപിയുടെ ഗിരിരാജ് സിങിനെതിരായണ് കനയ്യ മല്‍സരിക്കുന്നത്.

Similar News