ബ്ലഡ് കൗണ്ട് വിശകലനം;മിസ്പ കൗണ്ട് എക്സ് വിപണയില്‍

മിസ്പ കൗണ്ട് എക്സ് അനുബന്ധ ഘടകങ്ങളും ഇന്ത്യയെ ഹെമറ്റോളജി വിഭാഗത്തില്‍ സ്വാശ്രയമാക്കുമെന്നും രാജ്യത്തെ വിദൂര, ഗ്രാമപ്രദേശങ്ങളില്‍ വരെ സുസജ്ജമായ ലാബുകള്‍ സ്ഥാപിക്കാന്‍ സഹായകമാവുമെന്നും അഗാപ്പേ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.

Update: 2020-09-16 05:23 GMT

കൊച്ചി: അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ബ്ലഡ് സെല്‍ കൗണ്ടര്‍ മിസ്പ കൗണ്ട് എക്സ് മെഡിക്കല്‍ വിപണിയിലെത്തി. എല്‍ ആന്റ് ടി ടെക്നോളജി ആന്റ് സര്‍വീസസുമായി സഹകരിച്ചാണ് ഈ ഹെമറ്റോളജി അനലൈസര്‍ വികസിപ്പിച്ചിട്ടുള്ളത്.അഗാപ്പേ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഉപകരണം അവതരിപ്പിച്ചു.മിസ്പ കൗണ്ട് എക്സ് അനുബന്ധ ഘടകങ്ങളും ഇന്ത്യയെ ഹെമറ്റോളജി വിഭാഗത്തില്‍ സ്വാശ്രയമാക്കുമെന്നും രാജ്യത്തെ വിദൂര, ഗ്രാമപ്രദേശങ്ങളില്‍ വരെ സുസജ്ജമായ ലാബുകള്‍ സ്ഥാപിക്കാന്‍ സഹായകമാവുമെന്നും തോമസ് ജോണ്‍ പറഞ്ഞു.

അഗാപ്പൈ ഹെമറ്റോളജി സീരീസില്‍ ആദ്യത്തെ ഉപകരണമാണ് മിസ്പ കൗണ്ട് എക്സ്. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി എക്സ് സീരീസില്‍ നിരവധി ഹെമറ്റോളജി ഉപകരണ സംവിധാനങ്ങള്‍ അഗപ്പെ നടപ്പിലാക്കുന്നുണ്ട്.കൊച്ചിയിലെ അത്യാധുനിക റീജന്റ്, ഉപകരണ നിര്‍മ്മാണ ശാലയില്‍ മിസ്പ കൗണ്ട് എക്സും അതുമായി ബന്ധപ്പെട്ട ഹെമറ്റോളജി റീജന്റുകളും പൂര്‍ണ്ണമായും നിര്‍മ്മിക്കാന്‍ അഗപ്പെയ്ക്ക് സാധിക്കുമെന്നും തോമസ് ജോണ്‍ പറഞ്ഞു.ആഭ്യന്തര വിപണിയില്‍ 1.99 ലക്ഷം രൂപക്ക് ഉല്‍പ്പന്നം നല്‍കാന്‍ സാധിക്കും. ഇത് ടെസ്റ്റിനുള്ള ചെലവ് 7-8 രൂപ നിരക്കിലേക്ക് കൊണ്ടുവരും.

രക്ത വിശകലന ചെലവ് ഇതോടെ ഗണ്യമായി കുറയുമെന്നും തോമസ് ജോണ്‍ പറഞ്ഞു.എല്‍ ആന്റ് ടി ടെക്നോളജി ആന്റ് സര്‍വീസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഡോ. കേശബ് പാണ്ഡ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ആര്‍ ആന്റ് ഡി ടെക്നിക്കല്‍ ഡയറക്ടര്‍ ഡോ.ഡി എം വാസുദേവന്‍, സയന്റിഫിക് അഡ്വൈസര്‍ ഡോ. വിജയ് പരേക്ക്, എല്‍ ആന്റ് ടി എ മെഡിക്കല്‍ ഡിവൈസ് ആന്റ് ലൈഫ് സയന്‍സ് ഗ്ലോബല്‍ ഹെഡ് മുരളീധര ഹൊസഹള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News