വിജയ് യെ വിമര്‍ശിച്ച് വീഡിയോ ചെയ്തു; യൂട്യൂബറെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു, അറസ്റ്റ്
ആവടി: ടിവികെ നേതാവും നടനുമായ വിജയ് യെ വിമര്‍ശിച്ചെന്നാരോപിച്ച് യൂട്യൂബറെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചതായി പരാതി. കിരണ്‍ ബ്രൂസ് എന്ന 38 കാരനെയാണ് ടിവികെയെയും വിജയ് യെയും വിമര്‍ശിക്കുന്ന വീഡിയോകള്‍ ചാനലില്‍ പോസ്റ്റ് ചെയ്‌തെന്ന പേരില്‍ അക്രമത്തിനിരയാക്കിയത്. സംഭവത്തില്‍ പോലിസ് അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. ബാലകൃഷ്ണന്‍, ധനുഷ്, അശോക്, പാര്‍ത്ഥസാരഥി എന്നീ നാല് പ്രതികള്‍ക്കെതിരേയാണ് കേസ്. നിലവില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.
അതേസമയം, രാഷ്ട്രീയ റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരട് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, നടനും രാഷ്ട്രീയക്കാരനുമായ വിജയ് ശനിയാഴ്ച ടിവികെയുടെ ഇന്‍ഡോര്‍ ഔട്ട്‌റീച്ച് പരിപാടിക്ക് തുടക്കം കുറിച്ചു .ഏകദേശം 2,000 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.