നൂപുര്‍ ശര്‍മയുടെ തലവെട്ടിമാറ്റിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്തു

Update: 2022-06-11 11:32 GMT

ശ്രീനഗര്‍: പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ തലവെട്ടിമാറ്റിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച യുട്യൂബറെ ജമ്മു കശ്മീരില്‍ അറസ്റ്റ് ചെയ്തു. ഫെയ്‌സല്‍ വാണിയെന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ദീപ് പെയിന്‍ ഫിറ്റ്‌നെസ് എന്ന പേരിലുളള യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് ഫെയ്‌സല്‍.

യൂട്യൂബര്‍ തന്നെ പിന്നീട് ഈ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. കൂടാതെ ഇത്തരമൊരു വീഡിയോ പ്രദര്‍ശിപ്പിച്ചതില്‍ മാപ്പ് ചോദിക്കുകയു ചെയ്തു.

പക്ഷേ, വീഡിയോ വൈറലായതോടെ പോലിസ് കേസെടുക്കുകയായിരുന്നു.