യുട്യൂബ് ലൈവിലൂടെ കാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; റഷ്യന്‍ യൂട്യൂബര്‍ക്ക് 6 വര്‍ഷം തടവ്

തത്സമയം ആളുകള്‍ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്

Update: 2021-04-30 01:27 GMT

മോസ്‌കോ: ഗര്‍ഭിണിയായ കാമുകിയെ പീഡിപ്പിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിച്ച് ലൈവ് സ്ട്രീമിംഗ് നടത്തിയ റഷ്യന്‍ യൂട്യൂബറെ കോടതി ആറുവര്‍ഷം തടവിന് ശിക്ഷിച്ചു. സ്റ്റാനിസ്ലാവ് റെഷനിക്കോവ് എന്ന മുപ്പതുകാരനാണ് കാണികളിലൊരാള്‍ പണം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കാമുകി വാലന്റിന ഗ്രിഗറിയേവയെ 'ലൈവായി' കൊലപ്പെടുത്തിയത്. മോസ്‌കോയിലെ കോടതിയാണ് ഇയാള്‍ക്ക് ആറു വര്‍ഷം കഠിനതടവ് വിധിച്ചത്.



തത്സമയം ആളുകള്‍ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്. തലയ്ക്കേറ്റ അടിയാണ് വാലന്റിനയുടെ മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇവരുടെ തലയ്ക്ക് അടിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കി. 2020 ഡിസംബറിലാണ് മോസ്‌കോയിലെ ഫ്‌ലാറ്റില്‍ ഈ സംഭവം നടന്നത്. കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം കാണിച്ചാല്‍ വന്‍തുക നല്‍കാമെന്ന് ഒരാള്‍ യൂ ട്യൂബില്‍ കമന്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ലൈവ് സ്ട്രീമിങ് നടത്തി കാമുകിയെ ഉപദ്രവിച്ചത്. പല തവണ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം നഗ്നയായ യുവതിയെ കൊടുംതണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളിയിടുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് വീടിന് അകത്തേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും കാമുകി മരിച്ചിരുന്നു. ഇതു കണ്ട കാണികളിലൊരാള്‍ പോലീസിനെ അറിയിച്ചതോടെ ഉടന്‍ പൊലീസ് വീട്ടിലെത്തി. അപ്പോഴും ഇയാള്‍ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു.




Tags:    

Similar News