യൂട്യൂബും ജി മെയിലും തകരാറില്‍

Update: 2020-12-14 12:46 GMT

ന്യൂഡല്‍ഹി: യുട്യൂബ്, ജി മെയില്‍, ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ കോണ്‍ടാക്ട് തുടങ്ങിയ ഗൂഗ്ള്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായി. ഇന്ത്യ, യൂറോപ്പ്, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തകരാറുകള്‍ റിപോര്‍ട്ട് ചെയ്തു. ലോകമൊട്ടാകെ തന്നെ ഗൂഗ്ള്‍ സേവനങ്ങള്‍ നിലച്ചിട്ടുണ്ട്.


കഴിഞ്ഞ മാസം ആദ്യത്തില്‍ ഇതേപോലെ ഗൂഗള്‍ സേവനങ്ങള്‍ നിലച്ചിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് പൂര്‍വ്വ സ്ഥിതിയിലായി. ഇന്ന് വൈകിട്ട് മുതല്‍ ഡൗണ്‍ഡിറ്റക്ടര്‍ തകരാറ് കാണിക്കുകയാണ്. ഇപ്പോഴും ശരിയായിട്ടില്ല. എന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് ഗൂഗഌല്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.




Tags:    

Similar News