മയക്കുമരുന്നുമായി മുത്തങ്ങയില്‍ യുവാക്കള്‍ പിടിയില്‍

Update: 2021-11-16 05:01 GMT

കല്‍പ്പറ്റ: മാരക മയക്കുമരുന്നുമായി മുത്തങ്ങയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് ബൈക്ക് യാത്രികരായ യുവാക്കളില്‍ നിന്നും മാരകമയക്കുമരുന്നുകള്‍ പിടികൂടിയത്

25 ഗ്രാം എംഡിഎംഎ, 35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയില്‍, ഡയസ്പാം ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് സ്വദേശികളായ കുന്നുമ്മേല്‍ വീട്ടില്‍ കെ.പി ജിഷാദ്, ബിസ്മില്ല വീട്ടില്‍, കെ കെ ഷഹീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 38 എ 7511 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എ അനില്‍കുമാര്‍, മന്‍സൂര്‍ അലി, സനൂപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.