സ്വര്‍ണക്കടത്തില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗിന്റെ പ്രതിഷേധം

Update: 2020-07-08 13:14 GMT

പരപ്പനങ്ങാടി: സ്വര്‍ണക്കടത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടിയില്‍ പ്രതിഷേധ  പ്രകടനം നടത്തി. സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വര്‍ണ ബിസ്‌കറ്റുകള്‍ അയക്കാനായി 'മുഖ്യമന്ത്രി യാചിക്കുന്നു' എന്ന പേരില്‍ 'യാചനാസമരവും' സംഘടിപ്പിച്ചു.

പ്രതിഷേധ സമരം മണ്ഡലം യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി പി അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ആസിഫ് പാട്ടശ്ശേരി, വി എ കബീര്‍, കെ പി നൗഷാദ്, മുജീബ് തറയില്‍, അസ്‌കര്‍ ഊപ്പാട്ടില്‍, സി പി സുബൈര്‍ മാസ്റ്റര്‍, നൗഫല്‍ കുപ്പാച്ചന്‍, അര്‍ഷദ് ചെട്ടിപ്പടി, കോയ പി പാലത്തിങ്ങല്‍, ശംസുദ്ദീന്‍ കോണിയത്ത് എന്നിവര്‍പ്രസംഗിച്ചു. 

Similar News