വീട് നിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Update: 2025-12-12 04:24 GMT

കോട്ടയം: വീട് നിര്‍മാണ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തിന്റെ ഭാഗമായി യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളര്‍കോട് സ്വദേശി വിപിന്‍(29)ആണ് കൊല്ലപ്പെട്ടത്. പ്രതി ബിനീഷിനെ പോലിസ് അറസ്റ്റ് ചെയ്തു.

മദ്യ ലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പോലിസ് പറഞ്ഞു. തെക്കേക്കരയില്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്ക് വന്നതായിരുന്നു. ഇരുവരും രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തര്‍ക്കത്തിലേക്ക് കടക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലായിരുന്നു ബിനീഷ് കത്തിയെടുത്ത് കുത്തിയത്. പ്രതിതന്നെയാണ് വിപിനെ ആശുപത്രിയില്‍ എത്തിച്ചതും. മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags: