കണ്ണൂരില്‍ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടില്‍ കയറി കുത്തി യുവാവ്
കണ്ണൂര്‍: സംസ്ഥാനത്ത് പ്രണയപ്പക മൂത്ത് വീണ്ടും ക്രൂരകൃത്യം. കണ്ണൂര്‍ ന്യൂമാഹി ഉസ്സന്‍മൊട്ടയിലാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി പരിക്കേല്‍പ്പിച്ചത്. ന്യൂമാഹി എം എന്‍ ഹൗസില്‍ ഇന്ദുലേഖ, മകള്‍ പൂര്‍ണ എന്നിവര്‍ക്കാണ് കുത്തേറ്റത്.
മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേല്‍പ്പിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി മാഹി, തലശ്ശേരി ഭാഗങ്ങളില്‍ പോലിസ് തെരച്ചില്‍ ആരംഭിച്ചു. പ്രതി ഒളിവില്‍ പോയെന്നാണ് പോലിസ് നല്‍കുന്ന സൂചന.