പെരുന്തിരുത്തി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2022-07-31 13:40 GMT

തിരൂര്‍: ചേന്നര പെരുന്തിരുത്തി തെക്കേക്കടവ് പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുട്ടന്നൂര്‍ സ്വദേശി ഷക്കീലിന്റെ (27) മൃതദേഹമാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഷക്കീലിനെ പുഴയില്‍ കാണാതായത്. കൂട്ടുകാരുമൊത്താണ് ഷക്കീല്‍ തോണിയുമായി തെക്കേക്കടവിലെത്തിയത്. പ്രവാസിയായ ഷക്കീല്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News