വിവാഹാഭ്യര്‍ഥന നിരസിച്ചു; അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
മംഗളൂരു: അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. ഉഡുപ്പി ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലെ രക്ഷിത(24)യാണ് മരണപ്പെട്ടത്. അയല്‍വാസിയായ കാര്‍ത്തിക്കിനെ സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകവെ വഴിയില്‍ തടഞ്ഞുനിര്‍ത്തി രക്ഷിതയെ കത്തികൊണ്ട് ഒന്നിലധികം പ്രാവശ്യം കുത്തിയത്. ഗുരുതരാവസ്ഥയില്‍ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയില്‍ രക്ഷിത മരിച്ചു. സംഭവത്തിന് പിന്നാലെ കാര്‍ത്തിക് കാണാതാവുകയായിരുന്നു. രാത്രി എട്ടോടെ സമീപത്തെ കിണറ്റില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തി.
വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് അറിയിച്ചു. രക്ഷിതയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നതായും ഇത് ഇരുവരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചതായും പോലിസ് വ്യക്തമാക്കി.