കോഴിക്കോട്: തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലത്തിന്റെ കൈവരിയില്‍ കയര്‍ ബന്ധിച്ച് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. കഴുത്തില്‍ കയര്‍ മുറുക്കി ചാടിയതിനാല്‍ ശരീരം പുഴയില്‍ പതിക്കുകയും തല മാത്രം കയറില്‍ തൂങ്ങി നില്‍ക്കുകയും ചെയ്ത നിലയിലാണ് മൃതദേഹം കണ്ടത്.
ഇന്ന് രാവിലെ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. കോടഞ്ചേരി പോലിസ് സ്ഥലത്തെത്തി കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു.