വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വാര്‍ത്താസമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്.ഇതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. മെഡിക്കല്‍ കോളജിന് പുറത്തും പ്രതിഷേധം നടക്കുകയാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രാജി വെക്കും വരെ വഴിയില്‍ തടയുമെന്നും വേണമെങ്കില്‍ പിണറായി സംരക്ഷണം ഒരുക്കട്ടെ എന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരെ പോലിസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി.
5 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിദയാണെന്നുമാണ് കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിന്‍സിപ്പലും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.