സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; റിജില്‍ മാക്കുറ്റിയക്കം നിരവധി യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം

Update: 2022-01-20 08:11 GMT

കണ്ണൂര്‍; വന്‍കിട പദ്ധതിയായ സില്‍വര്‍ ലൈനിനോടുളള എതിര്‍പ്പ് ഇല്ലാതാക്കാന്‍ മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം. റിജില്‍ മാക്കുറ്റിയടക്കമുളള നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐക്കാരാണ് മര്‍ദ്ദിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാക്കള്‍ തെരുവുഗുണ്ടകളെപ്പോലെ ആക്രമിച്ചുവെന്ന് റിജില്‍ ആരോപിച്ചു.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം വിളിച്ചിരുന്നത്. യോഗസ്ഥലത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലിസിനോടൊപ്പം മര്‍ദ്ദിക്കാന്‍ സിപിഎം, ഡിവൈഎഫ് നേതാക്കളും ചേര്‍ന്നെന്നും ആരോപണമുണ്ട്.

ജയ് ഹിന്ദ് ചാലല്‍ റിപോര്‍ട്ടറെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. യോഗത്തില്‍ കയറി പ്രതിഷേധിക്കരുതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഡിഫി പ്രവര്‍ത്തകര്‍ മര്‍ദ്ദനമഴിച്ചുവിട്ടതിനെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.

Similar News