വി സി യുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്‌

Update: 2022-11-17 15:09 GMT

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യത ഇല്ല എന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആയ വി സി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വി സി യുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്,ശ്രീജേഷ് കോയിലെരിയൻ അനൂപ് തന്നട, സി വി സുമിത്ത്,, നികേത് നാറാത്ത്,വരുൺ സി വി, അനീഷ്,ജിതിൻ. പി. കെ കൊളപ്പ, ഇർഷാദ് എസ്, നവീൻ മൂടേരി തുടങ്ങിയവർ നേതൃത്വം നൽകി.